P.K Kalan Award 2022

Sri. Cheruvayal Raman
(Thalakkara Cheriya Raman)
Age - 70

Kammanam (PO)
Mananthavady, Wayanad, Kerala

പി.കെ.കാളൻ പുരസ്കാരം

ചെറുവയൽ രാമൻ ( തലക്കര ചെറിയ രാമൻ ) 70 വയസ്സ്

1952-ൽ വയനാട്ടിലെ ആദിവാസി കുറിച്യ ഗോത്രത്തിൽ കേളപ്പന്റെയും തേയിയുടെയും മകനായി ജനിച്ചു. കർമ്മ നവോദയ വിദ്യാലയത്തിൽ 10 വരെ പഠനം നെല്ലച്ഛൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന കുറിച്യ വിഭാഗത്തിലെ കർഷകൻ. കൃഷിവിജ്ഞാനിയത്തിൽ ലോകം അറിയപ്പെടുന്ന പ്രതിഭ. നൂറ്റാണ്ടുകളായി വയനാട്ടിൽ നിലനിന്നിരുന്നതും എന്നാൽ വിസ്മൃതിയിലേക്ക് പോകുകയും ചെയ്ത 51 വിത്തിനങ്ങൾ ഇപ്പോഴും സൂചിപ്പിക്കുകയും വിതരണം ചെയ്യുകയും പരിചരണത്തിനുളള അറിവ് പകരുകയും ചെയ്യുന്നു. കാർഷിക സംസ്കാരമാണ് പരിഷ്കൃത സമൂഹത്തിന്റെ മാതാവ് എന്ന് അദ്ദേഹം തിരിച്ചറിയുന്നു. 150 വർഷത്തെ പഴക്കമുളള വീട് അതേപടി നിലനിർത്തിയാണ് അദ്ദേഹം ഇപ്പോഴും താമസിക്കുന്നത്. നിലം ചാണകം മെഴുകിയും, മേൽക്കൂര പുല്ല് മേഞ്ഞതും ആദിവാസി മൂപ്പൻമാരുടെ ‘മുറ്റം’ എന്ന ആശയം സാംശീകരിച്ചുമാണ് ഇദ്ദേഹം ജീവിക്കുന്നത്. കുറിച്യ വിഭാഗം കോട്ടയം രാജാവിന്റെ സൈനികരായിരുന്നു. ആ പാരമ്പര്യത്തെ കാർഷിക വൃത്തിയിലേക്ക് പകരം വെച്ച് ലോക പ്രശസ്തിയിലേക്ക് ഉയർന്ന വ്യക്തിയാണ് ശ്രീ.രാമൻ. 2011-ൽ പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തെ പ്രതിനിധീകരച്ച് പങ്കെടുത്തിരുന്നു. 2012-ലെ ജിനോം സേവിയർ അവാർഡ് ഉൾപ്പടെ അനേകം ബഹുമതികൾ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. ശ്രീ ചെറുവയൽ രാമനെ 2022 ലെ പി.കെ.കാളൻ പുരസ്കാരം നൽകി ആദരിക്കുന്നു.